“മറുനാടൻ” എനിക്കിവിടെ വെറും ലീഗാണ് : രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ ശ്രമം, എടുത്തുടുത്ത് പി.വി.അൻവർ

0
99

എം എൽ എ പി വി അൻവർ 2020-ലെ സ്വാതന്ത്രദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ആശംസാകാർഡിൽ ഒരു പാസ്റ്റൽ പെയിംറ്റിംഗ്‌ ഉൾപ്പെടുകയും, ഇത് പി വി അൻവർ സ്വന്തമായി ഡിസൈൻ ചെയ്ത്‌ ദേശീയ പതാകയെ അവഹേളിച്ചു എന്നും പറഞ്ഞു വലിയ വിഭാഗം ആൾകാർ അന്ന് പി വി അൻവറിനു നേരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതേ ടെംപ്ലേറ്റ്‌ ഉപയോഗിച്ച ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ഇവരുടെ കണ്ണിൽ രാജ്യദ്രോഹി അല്ലെ ? എന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അൻവർ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2020-ലെ സ്വാതന്ത്രദിനത്തിൽ പോസ്റ്റ്‌ ചെയ്ത ആശംസാകാർഡിൽ ഒരു പാസ്റ്റൽ പെയിംറ്റിംഗ്‌ ഉൾപ്പെട്ടിരുന്നു.”എം.എം എഡിറ്റർ”എന്ന ആപ്ലിക്കേഷനിൽ ലഭ്യമായിരുന്ന “ക്ലിപ്പ്‌ ആർട്ട്‌” ഉൾപ്പെടുത്തിയതിന്റെ പേരിൽ മുസ്ലീമായ പി.വി.അൻവർ സ്വന്തമായി ഡിസൈൻ ചെയ്ത്‌ ദേശീയ പതാകയെ അവഹേളിച്ചു എന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഇതേ ടെംപ്ലേറ്റ്‌ ഉപയോഗിച്ച ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ഇവരുടെ കണ്ണിൽ രാജ്യദ്രോഹിയായതുമില്ല.
ഇക്കാര്യം ഉന്നയിച്ച്‌ എനിക്കെതിരെ പരാതി നൽകിയ ഏതോ കൊച്ചിക്കാരൻ വക്കീലൊക്കെ ജീവനോടെയുണ്ടോ എന്തോ!!
ഈ വിഷയത്തിൽ പി.വി.അൻവറിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ അഞ്ച്‌ മിനിറ്റ്‌ വീഡിയോ ചെയ്ത ഒരു മഞ്ഞപത്രക്കാരനും ഇവിടെയുണ്ട്‌.
മറുനാടൻ ഷാജൻ സ്കറിയ..
സുരേന്ദ്രനെതിരെ ഒരു രണ്ട്‌ പാരഗ്രാഫ്‌ ടെക്സ്റ്റ്‌ വാർത്ത പോലും ഇവന്റെ ഓൺലൈൻ മഞ്ഞപത്രത്തിൽ ഇത്‌ വരെ വന്നിട്ടില്ല.
അതെന്താ..ഷാജൻ രാജ്യസ്നേഹം അളക്കുന്ന അളവുകോലിൽ സുരേന്ദ്രന്റെ ദേശീയ പതാക അവഹേളനം ഇത്‌ വരെ പതിഞ്ഞില്ലേ?
അതോ ജാതിയും മതവും നോക്കിയാണോ നീ രാജ്യസ്നേഹികളെ തീരുമാനിക്കുന്നത്‌..?
പി.വി.അൻവർ എനിക്കെതിരെ പേജിൽ പോസ്റ്റിട്ടു എന്ന് പറഞ്ഞ്‌ തന്നെ നീ പോയി അടുത്ത വീഡിയോ സ്റ്റോറി ചെയ്യടേ..