താലിബാൻ സൈനികരിൽ മലയാളികളും ഉണ്ടോ? വീഡിയോ പങ്കുവെച്ച്‌ ശശി തരൂര്‍ എംപി

0
116

കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.

വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ സംസാരിക്കട്ടെ, എന്നു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

എന്നാൽ ഇത് ബ്ലോച്ച് പ്രവിശ്യയിലെ ഭാഷയാണ് എന്നും ദ്രാവിഡ സ്ലാങ് ഉള്ളത് എന്നും വിദഗദ്ധർ അഭിപ്രായപ്പെടുന്നു.