Saturday
10 January 2026
31.8 C
Kerala
HomeKeralaഒരുമിച്ച് പഠിച്ചവർ, പ്രണയിച്ച് വിവാഹം കഴിച്ചവർ, ഒടുവിൽ ആത്മഹത്യ : ഭര്‍തൃവീട്ടുകാർക്കെതിരെ പരാതി

ഒരുമിച്ച് പഠിച്ചവർ, പ്രണയിച്ച് വിവാഹം കഴിച്ചവർ, ഒടുവിൽ ആത്മഹത്യ : ഭര്‍തൃവീട്ടുകാർക്കെതിരെ പരാതി

തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയെന്ന് പരാതി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്.

യുവതിയുടെ മരണം സ്ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയാണ് പരാതി. ചെറുതുരുത്തി പൊലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സ്ത്രീധനം കൊണ്ടു വരാത്തതില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

2019ലാണ് ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച്‌ പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു. കൃഷ്ണപ്രഭയ്ക്ക് 24 വയസായിരുന്നു.

RELATED ARTICLES

Most Popular

Recent Comments