താലിബാൻ വിസ്മയമായി തോന്നുന്നവരുണ്ടെങ്കിൽ അൺഫോളോ ചെയ്തു പോകണം,രൂക്ഷ വിമർശനവുമായി ഹരീഷും സിത്താരയും

0
77

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദ സൈന്യം നടപ്പിലാക്കുന്ന മാനുഷയാവകാശ ലംഘനങ്ങളുടെയും, ജനാധിപത്യ ധ്വംസനങ്ങളുടെയും പശ്ചാത്തലത്തിൽ രൂക്ഷ വിമർശനം ഉയർത്തുകയാണ് ഗയാകരായ ഹരീഷും സിത്താരയും. വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റ് സിത്താരയും പങ്കുവെച്ചു. ഇത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.

“‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ balancing ചെയ്ത് comment ഇട്ടാല്‍ delete ചെയ്യും, ബ്ലോക്ക് ചെയ്യും.’ ഹരീഷ് ശിവരാമകൃഷ്ണന്‍