പലായനത്തിനിടയിൽ വിമാനത്തിൽനിന്നും വീണു മരിക്കുന്ന ദൃശ്യം : വിറങ്ങലിച്ച് ലോകം

0
57

അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായും താലിബന്‍ പിടിച്ചെടുത്തതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു.

വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.