കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്പ് നിരവധിപേർ മരിച്ചതായി സൂചന

0
104

അഫ്‌ഗാൻ തലസ്ഥാനം താലിബാൻ കയ്യടക്കി ഭരണം ഏറ്റെടുത്തതോടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്ന ജനങ്ങളുടെ വിഡിയോകൾ പുറത്ത് വന്നിരുന്നു. കാബൂൾ താലിബാൻ സൈന്യം കീഴടക്കിയതോടെ ജീവൻ അപകടത്തിലായ ജനങ്ങൾ രാജ്യത്ത് നിന്നും രക്ഷ നേടുകയാണ്. കാബൂൾ വിമാനത്താവളത്തിൽ ക്രമാതീതമായ നിലയിൽ ജനങ്ങൾ ഒഴുകിയെത്തുകയാണ്. തിരക്ക് വർധിച്ചതോടെ വിമാനത്താവളത്തിൽ താലിബാൻ സൈന്യം വെടിവെയ്പ്പ് നാതിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരകണക്കിന് ആളുകളാണ് വിവിധ രീതിയിൽ താലിബാൻ ഭീകരതയുടെ പിടിയിലാകും മുൻപേ രക്ഷപ്പെടുന്നത്. വെടിവെയ്പ്പിൽ നിരവധി പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.