കൊവിഡ് വാക്‌സിനെടുക്കുന്നവർ ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കരുതെന്ന് വ്യാജ പ്രചാരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

0
61

കൊവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന് വ്യാജ പ്രചാരണം. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച രണ്ട് പേർ മരണപ്പെട്ടുവെന്നും വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു.

വാക്‌സിൻ എടുക്കാൻ പോകുന്നവർ കാറ്ററിംഗുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും എല്ലാ