ഫിഷിങ്‌ ചാനലിന്റെ മറവിൽ കഞ്ചാവ്‌ കച്ചവടം ; യുവാവ് അറസ്റ്റിൽ

0
61

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. തൃശൂർ പോലൂക്കര സ്വദേശി മേനോത്ത്പറമ്പിൽ സനൂപാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.

യൂട്യൂബിൽ മീൻപിടിത്ത വീഡിയോകൾ ചെയ്യുന്ന ചാനലാണ്‌ ഇയാളുടേത്‌. സബ്‌സ്‌ക്രൈബേഴ്‌സ്‌ ആയിവരുന്ന ചെറുപ്പക്കാരെയും വിദ്യാർഥികളെയും മീൻപിടിത്തം പഠിപ്പിക്കാൻ എന്ന പേരിൽ വിളിച്ചുവരുത്തി കഞ്ചാവ്‌ വിൽക്കുകയാണ്‌ രീതി. ആദ്യം സൗജന്യമായും പിന്നീട്‌ സ്ഥിരം ആവശ്യക്കാരാക്കി മാറ്റുകയുമാണ്‌ ഇയാൾ ചെയ്യുന്നത്‌.

ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.