75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം

0
72

പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വർഷം സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2022 ഡിസംബർ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2022 ജൂലൈ 1 മുതൽ നിരോധിച്ച് കൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങൾ കേന്ദ്രം ‌പുറത്തിറക്കി.

പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്കുകള്‍, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, കത്തി, സ്പൂണ്‍, സ്ട്രോ, 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതല പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.