ലൈംഗിക അധിക്ഷേപ പരാതി വനിതാ സംഘടന നിർത്തലാക്കാൻ മുസ്ലിം ലീഗ് നീക്കം

0
88

എം.എസ്.എഫ് വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ ഹരിതയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ച് ലീഗ് വനിതാ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഹരിതയുടെ നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ച നടപടിക്ക് പിന്നാലെയാണ് ലീഗിന്റെ നടപടി.

സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഹരിതയുടെ പ്രവര്‍ത്തനം വേണ്ടെന്ന് വെക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ക്യാംപസുകളില്‍ മാത്രം പെണ്‍കുട്ടികളുടെ ഗ്രൂപ്പായി ഹരിത പ്രവര്‍ത്തിക്കട്ടെയെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.നിലവില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ മാത്രമാണ് ഹരിത പ്രവര്‍ത്തിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് മാത്രമായി എം.എസ്.എഫില്‍ ഒരു പ്രത്യേക സംഘടനയുടെ ആവശ്യമില്ലെന്നും മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐക്കോ കെ.എസ്.യുവിനോ എ.ബി.വി.പിക്കോ പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംഘനടകളില്ലെന്നും ഒരു വിഭാഗം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്