അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

0
58

തിരുവല്ലത്ത് എര്‍ത്ത് കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു.മടതുനടയില്‍ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരിച്ചത്.

 

തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഈ വീടിനടുത്തുള്ള എര്‍ത്ത് കമ്പിയ്ക്ക് അടുത്ത് നിന്ന് കളിക്കുന്നതിനിടെ നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്.

 

ഈ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് നീതുവും അമ്മ ഹെനയും മരിച്ചത്. പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.