ബീഹാര്‍ മുഖ്യമന്ത്രിയെ മോദി അപമാനിച്ചു : തേജസ്വി യാദവ്, കേന്ദ്രത്തിനെതിരെ ഒരുമിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

0
87

മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ലെന്നും മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണെന്നുമാണ് തേജസ്വി യാദവ് പറഞ്ഞത്.

പ്രധാനമന്ത്രി മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 4 ന് നിതീഷ് കത്തയിച്ചിരുന്നു. എന്നാല്‍ തന്റെ കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നിതീഷ് തന്നെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.

” കേന്ദ്രത്തിലും ബീഹാറിലും എന്‍.ഡി.എ സര്‍ക്കാരുകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍, ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാക്കള്‍, പ്രത്യേക ചായ്‌വൊന്നുമില്ലാതെ , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചേംബറില്‍ പോയി കണ്ടു. പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ നിങ്ങള്‍ കുറച്ചു സമയം ആവശ്യപ്പെടൂവെന്നും ഞങ്ങള്‍ പോയി അദ്ദേഹത്തെ കാണുമെന്നും പറഞ്ഞു,” തേജസ്വിയാദവ് പറഞ്ഞു.