Wednesday
17 December 2025
25.8 C
Kerala
HomeKeralaകള്ളപ്പണ ലോബിയിൽ ബിജെപി ക്ക് പിന്നാലെ ലീഗും ; കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരില്‍ കോടികളുടെ നിക്ഷേപം

കള്ളപ്പണ ലോബിയിൽ ബിജെപി ക്ക് പിന്നാലെ ലീഗും ; കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരില്‍ കോടികളുടെ നിക്ഷേപം

മുസ്ലിം ലീഗിന്റെ കള്ളപ്പണമിടപാടിൽ മുൻ മന്ത്രി കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ. ലീഗിന്റെ മുതിർന്ന നേതാവും ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപതിയുമായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ 300 കോടി രൂപയുടെ കള്ളപ്പണ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് കെ.ടി.ജലീലിന്റെ വെളിപ്പെടുത്തൽ. നേരത്തെ ചന്ദ്രികയുടെ ബന്ധപ്പെട്ട പണപ്പിരിവിലും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയതായി മുഈൻ അലി തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ബാങ്കില്‍ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇന്‍സ്ട്രക്ഷന്‍ വിംഗിന്റെ പരിശോധനയില്‍ ഇതിനകം 300 കോടിയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കുന്നതോടെ 600 കോടിയിലെത്തുമെന്നും ജലീല്‍ പറഞ്ഞു. ഒരു അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറയുന്നു.

ലീഗിൽ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.നിയമസഭയിൽ പോലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി നുണ പറഞ്ഞ വി.ഡി.സതീശനും, കോൺഗ്രസ്സും ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്.

ആളുകളില്ലാത്ത നിക്ഷേപം മുഴുവന്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്. ഇത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണസൂക്ഷിപ്പുകാരന്‍.

ഹരികുമാര്‍ സ്വയം സൂക്ഷിക്കുന്നത് നന്നാകും. സത്യം പുറത്തുവരുമ്പോള്‍ അദ്ദേഹത്തെ അപായപ്പെടുത്താനുള്ള നീക്കംവരെ ഉണ്ടായേക്കാം. എ. ആര്‍ നഗര്‍ തന്റെ കുറേ ആളുകളെവെച്ച് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടുപോകുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമന്നും ജലീല്‍ അറിയിച്ചു.

കേരളത്തിലെ കള്ളപ്പണ ലോബിയിൽ ഇപ്പോൾ ബിജെപി ക്ക് പിന്നാലെ ലീഗും കുടുങ്ങുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments