‘വസീ​ഗര’ പാടി സഭയെ കൈയിലെടുത്ത് യു പ്രതിഭ

0
53

രാഷ്ട്രീയം മാത്രമല്ല ഗാനാലാപനവും തനിക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യു പ്രതിഭ എംഎൽഎ. പെരുമാറ്റവും ഇടപെടലും കൊണ്ട് മറ്റ് ജനപ്രതിനിധികളിൽ നിന്ന് വ്യത്യസ്തമാണ് എന്നും യു പ്രതിഭ. ഇപ്പോഴിതാ തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഎൽഎ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീ​ഗരാ എൻ നെഞ്ചിനിക്കെ എന്ന ​ഗാനമാണ് എംഎൽഎ പാടിയിരിക്കുന്നത്.

 

നിയമസഭയിലെ ഒരു ചടങ്ങിലാണ് എംഎൽഎ പാട്ടുപാടിയത്. എംഎൽഎ തന്നെയാണ് താൻ പാടുന്നതിന്റെ വീ‍ഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നായ വസീ​ഗര, സിനിമയ്ക്കായി പാടിയിരിക്കുന്നത് ബോംബെ ജയശ്രീയാണ്. എംഎൽയുടെ വസീ​ഗരയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.