ഓണം സമൃദ്ധി 2021, കർഷക ചന്ത : വിഷരഹിത നാടൻ പച്ചക്കറികളുമായി കൃഷി വകുപ്പ്

0
67

തദ്ദേശീയമായി ഉത്പാദിപ്പിച്ച വിഷരഹിത നാടൻ പച്ചക്കറികളുമായി കേരള സർക്കാർ കൃഷി വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിക്കുന്നു.

ആഗസ്ത് 17 മുതൽ 20 വരെ ഉള്ളൂർ ശ്രീ ഇളങ്കാവിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിലാണ് മേള. കേരളത്തിലെ കർഷകരിൽ നിന്നും 10 ശതമാനം കൂടിയ നിരക്കിൽ നേരിട്ട് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ 30 ശതമാനംവരെ സബ്സിഡിയിലാണ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ കർഷകർക്കുപുറമെ ഇടുക്കി ദേവികുളം ബ്ലോക്കിലെ വട്ടവട ,കാന്തല്ലൂർ ,മറയൂർ ,എന്നിവിടങ്ങളിലെ ശീതകാല വിളകളായക്യാബേജ് , കാരറ്റ് , ബീൻസ് ,ഉരുളക്കിഴങ് , വെളുത്തുള്ളി എന്നിവയും ലഭ്യമാണ്. മറയൂർ ശർക്കര മേളയിലെ പ്രധാന ആകർഷണമാണ്.

വനിതാ സ്വയം സഹായ സംഘങ്ങൾ കഴുകി ഉണക്കിപ്പൊടിച്ച മുളക് ,മല്ലി പൊടികളും അച്ചാറും മേളയിലുണ്ട്..

റസിഡൻസ് അസ്സോസിയേഷനുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം

സംസ്ഥാന സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പഴം പച്ചക്കറി മേളയിൽ തിരുവനന്തപുരം നഗരസഭാ കൃഷിഭവൻ പ്രദേശത്തെ റെസിഡൻസ് അസ്സോസിയേഷനുകൾക്ക് മുൻകൂട്ടി പഴം ,പച്ചക്കറി ,മറയൂർ ശർക്കര ,മറ്റു ഓണവിഭവങ്ങൾ എന്നിവ ബുക്ക് ചെയ്യാം. കൃഷി വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നഗരസഭ കൃഷി ഭവന്റെയും നേതൃത്വത്തിലാണ് വിപണി സംഘടിപ്പിച്ചിരിക്കുന്നത്.
വിളിക്കേണ്ട നമ്പർ 9383472016, വാട്ട്സ്ആപ്പ് 9447005998 (ബിനുലാൽ കെ.ജി) 9496197435 (ഹരീന്ദ്രനാഥ് )