എന്റെ ടിപ്പറിനും പോലീസ് കൈകാട്ടി ഒടുവിൽ സംഭവിച്ചത് – സക്കറിയ പറയുന്നു

0
56

പറയുമ്പോൾ എല്ലാം പറയണമല്ലോ.1.8.2021ന് എൻ്റെ ടിപ്പർ ലോറി ലോഡുമായി വരുമ്പോൾ പോലീസ് കൈകാണിച്ചു ആ സമയത്ത് നിയമത്തിൻ്റെ അകത്തുള്ളതായിട്ട് യൂണിഫോമായ കാക്കി ഷർട്ട് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും.നിയമ ലംഘനങ്ങളുടെ പട്ടികയിൽ ഒട്ടനവധി കാര്യങ്ങളുണ്ടായിരുന്നു.എൻ്റെ പരിജയ പരിതിയിലുള്ള സ്റ്റേഷനല്ലാത്തത് കൊണ്ടു തന്നെ. വണ്ടി ഒതുക്കുന്നതിനിടയിൽ ഞാനതെല്ലാമൊന്ന് മനസിൽ കണക്ക് കൂട്ടിനോക്കി’ടാക്സ് തെറ്റിയിട്ടുണ്ട് ഒന്നുല്ലേൽ വണ്ടി അകത്ത് ഇല്ലേൽ 5000 ഉറപ്പ്

അനുവദനീയമായതിനേക്കാൾ നാലു ടണ്ണ് കൂടുതൽ ടണ്ണിന് 3000 വെച്ച് 12000′ സൈറ്റിലെ സാങ്കേതിക തടസ്സം കാരണം ജിയോളജി പാസ് കിട്ടിയിട്ടില്ല രണ്ടും കൽപ്പിച്ച് പോന്നതാണ് പോലീസിന് അതറിയേണ്ട കാര്യമില്ല അതിന് 40000′ ഇങ്ങിനെ നിമിഷനേരം കൊണ്ട് മാത്രം ഞാനൊരു 57000 രൂപ കണക്ക് കൂട്ടിയാണ് ഇറങ്ങി ചെന്നത്.ചെന്നപാടെ Si എൻ്റെ കാക്കിയിലേക്ക് നോക്കി ഞാൻ പേപ്പറുകൾ അദ്ദേഹത്തിന് നേരെ നീട്ടി എല്ലാം വാങ്ങി ഒന്ന് മറിച്ച് നോക്കികൊണ്ട് അദ്ദേഹം ചോദിച്ചു എല്ലാം തെറ്റിയിട്ടുണ്ടല്ലോ?

അതേ സാർ തെറ്റിയിട്ടുണ്ട് എന്താ ഇങ്ങിനെ?

ഒരു വർഷമായിട്ട് വലിയ പ്രയാസത്തിലാണ് സാർ ഓട്ടം തീരെയില്ല എപ്പോഴെങ്കിലും ഒരു ഓട്ടമോടിയാൽ ആയി അത് കൊണ്ട് വീട്ടിലെ ചിലവ് തന്നെ കഷ്ട്ടിച്ചാണ് കഴിഞ്ഞ് പോവുന്നത് അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഇതിനെല്ലാം കൂടി ഞാൻ എഴുതാൻ നിന്നാൽ എത്രയാവും എന്നറിയുമോ?

അറിയാം സാർ അതൊന്നും ഞാൻ എഴുതുന്നില്ല ഒരു 2000 അടക്ക് സാർ
എന്തെങ്കിലും ചെറുതായിട്ട് അടച്ചാൽ പോരെ
എന്നാ 1000
സാർ
എന്നാൽ ഒരു 250 അടച്ച് പോ ജീവിക്കാനല്ലെ
ശരി സാർ 250 അടക്കാം

പോലീസിൻ്റെ നേരെ മുള്ളെടുക്കാനുള്ള പല സൗകര്യങ്ങളും ഉണ്ടായിട്ടും ഞാൻ ഒതുങ്ങി നിന്ന് അയാളിലെ കാക്കിക്ക് ഉള്ളിലെ മനുഷ്യനെ ഉണർത്തി കാരണം ഞാനായിരുന്നു തെറ്റുകാരൻ അതിൻ്റെ ഗുണമായിട്ടാണ് അയ്യായിരമെങ്കിലും കിട്ടേണ്ടിയിരുന്നത് 250ൽ നിന്നത് ഇത് വായിച്ച് എന്നെ തെറി പറയാൻ തെയ്യാറെടുക്കുന്നവർ സ്വയം ഒന്ന് ആലോചിക്കണം ഭരിക്കുന്നത് UDF ആയാലും LDF ആയാലും നമ്മളും നമ്മുടെ വാഹനങ്ങളും ഒരു ദിവസം റോഡിൽ നടത്തുന്ന നിയമ ലംഘനങ്ങൾക്ക് പോരുന്ന പിഴ നമുക്ക് കിട്ടാറുണ്ടോ?

മറ്റൊന്ന് ഈ സമയത്ത് ഇങ്ങിനെ ഒരു പോസ്റ്റ് പോലീസിനെ ന്യായീകരിക്കാനാണ് എന്ന് തോന്നി തെറി വിളിക്കാൻ തന്നെയാണ് ഉദ്ധേശമെങ്കിൽ അതിന് മുന്നേ ഒരു കാര്യം കൂടി പറയാം പോലീസിനെ അക്രമിച്ചു എന്ന കേസിൽ പെട്ട് ഒളിവിൽ കഴിയേണ്ടിവന്നിട്ടുണ്ട് ഇപ്പോഴും കോടതി വരാന്തകൾ കേറി ഇറങ്ങി കൊണ്ടേ ഇരിക്കുന്നുമുണ്ട്. എന്നിട്ടും തെറി കേൾക്കാൻ സന്നദ്ധമായി ഈ പോസ്റ്റിടുന്നത് ഇപ്പോഴത്തെ പെറ്റിയും കരച്ചിലും പിഴിച്ചിലുമൊക്കെ തികഞ്ഞ രാഷ്ട്രീയമാണെന്ന ബോധ്യം കൊണ്ടു തന്നെയാണ് NB ഇത് വായിക്കുന്നവരുടെ ഇടയിൽ തീർച്ചയായും പോലീസിൽ നിന്ന് വളരേ മോഷം പ്രതികരണം ലഭിച്ചവരുണ്ടാവും എന്നാലും പോലീസിലെ ഭൂരിഭാഗം പേരും നല്ലവർ ആണ്.