Wednesday
17 December 2025
23.8 C
Kerala
HomeKeralaഓണം ബോണസ്: സർക്കാർ ജീവനക്കാർക്ക് 4000 രൂപ, ബോണസിന് അർഹത ഇല്ലാത്തവർക്ക് 2750 രൂപ കരുതലിന്റെ...

ഓണം ബോണസ്: സർക്കാർ ജീവനക്കാർക്ക് 4000 രൂപ, ബോണസിന് അർഹത ഇല്ലാത്തവർക്ക് 2750 രൂപ കരുതലിന്റെ ഓണം

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥയിൽ അനുവദിക്കും. പാർട്ട്‌ ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത 1000 രൂപയാണ്.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അതേ തുക ഈ വർഷവും ലഭിക്കും. കോവിഡ്‌ പ്രതിസന്ധിയിലും 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments