എത്ര തല്ലുകൊണ്ടാലും പഠിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. പഴകി പൊളിഞ്ഞ നുണകൾക്ക് പിന്നാലെ വീണ്ടും ഓടുകയാണ് പ്രതിപക്ഷം. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിതത്തിന്റെ മൊഴി പുറത്ത് എന്ന നിലയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്ത് വിട്ട വാർത്തയുടെ ചുവടു പിടിച്ചാണ് പ്രതിപക്ഷത്തിന്റെ ഡോളർ കടത്ത് പാട്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരം പ്രതികൾ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ട് വരാനാണ് പ്രതിപക്ഷ ശ്രമം. ഇക്കുറി പഴയ പാട്ടു പാടാൻ പുതിയ ഗായകരാണ് കൂടെ ഉള്ളത് എന്നത് മാത്രമാണ് വ്യത്യാസം.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ സമര നാടകം. മുഖൈമന്ത്രി പാക്കറ്റ് മറന്നു വെച്ചെന്നും അതെടുക്കാൻ സ്വപ്നയോട് നിര്ദേശിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ താൻ സെക്രട്ടറിയേറ്റിലെത്തി പാക്കറ്റ് വാങ്ങിയെന്നുമാണ് മൊഴിയിൽ. മുഖ്യമന്ത്രിയുടെയും അതിന്റെ ഓഫീസ് പ്രവർത്തനത്തിന്റെയും കുറിച്ച് സാമാന്യ ബോധമുള്ള ആർക്കും ഈ മൊഴി എങ്ങനെ ഉണ്ടായതാണെന്ന് മനസിലാക്കാൻ കഴിയും. അത് മനസിലാകാത്ത ആളുകളാണ് വി.ഡി.സതീശനും പ്രതിപക്ഷവും. കേവലമായ രാഷ്ട്രീയ പ്രേരിത മൊഴിയുടെ പേരിൽ മഹാമാരിക്കാലത്തെ സുപ്രധാന സഭാസമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചത്.
മാസങ്ങളോളം ചർച്ച ചെയ്തിട്ടും ഒരു തെളിവ് പോലും കിട്ടാതെ അന്വേഷണ ഏജൻസികൾ മടങ്ങിയിട്ടും ഇപ്പോഴും പ്രതിപക്ഷത്തിന് നേരം വെളുത്തിട്ടില്ല. തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ജനം മറുപടി നൽകിയിട്ടും ഇപ്പോഴും പഴയ രാഷ്ട്രീയ സ്വർണ്ണക്കടത്തിന്റെ വാലിൽ തൂങ്ങി നടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.