കൊക്കകോള നിറമുള്ള തടാകം, കാണാം പ്രകൃതിയുടെ അത്ഭുതങ്ങൾ

0
78

കണ്ണിന് കുളിർമ നൽകുന്ന ഒരുപാട് വിസ്മയങ്ങളുടെ തീരാത്ത ഖനിയാണ് പ്രകൃതി. അത് പലപ്പോഴും അത്ഭുതങ്ങള്‍ കാട്ടി നമ്മെ അതിശയിപ്പിക്കുന്നു ചിലപ്പോൾ സന്തോഷിപ്പിക്കുന്നു. പ്രകൃതിയുടെ അത്തരമൊരു അത്ഭുതമാണ് ബ്രസീലില്‍ സ്ഥിതിചെയ്യുന്ന കൊക്കകോള തടാകം.

ബ്രസീലിലെ ലാഗ്വാ ഡ അരരാക്വറ തടാകത്തിലെ വെള്ളത്തിന് കൊക്കോകോളയുടെ അതേ ഇരുണ്ട നിറമാണ്. അതുകൊണ്ട് തന്നെ ഇത് കൊക്കകോള ലഗൂണ്‍ എന്നാണ് അറിയപ്പെടുന്നത്. റിയോ ഗ്രാന്‍ഡെ ഡെല്‍ നോര്‍ട്ടെയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

തടാകത്തില്‍ നമ്മള്‍ നീന്തുമ്പോള്‍ വെള്ളത്തിന് പകരം കൊക്ക കോളയില്‍ നീന്തുന്ന പ്രതീതിയാണ്. വേനല്‍ക്കാലത്ത് ആളുകള്‍ ചൂടില്‍ നിന്ന് മോചനം നേടാന്‍ ഇവിടെയെത്തും.

വെള്ളത്തില്‍ പച്ചയും, നീലയും നിറങ്ങള്‍ കാണുന്നത് സാധാരണമാണ്, പ്രത്യേകിച്ചും കടലില്‍. എന്നാല്‍ പക്ഷേ എങ്ങനെയാണ് ഈ തടാകത്തിലെ വെള്ളത്തിന് ഇരുണ്ട നിറം ലഭിക്കുന്നത്?

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അയഡിന്റെയും ഇരുമ്പിന്റെയും സാന്ദ്രതയും തീരത്തിനടുത്തുള്ള റീഡുകളുടെ പിഗ്മെന്റേഷനും ചേര്‍ന്നാണ് വെള്ളത്തിന് ഈ നിറം ലഭിച്ചതെന്ന് അനുമാനിക്കുന്നു.

തടാകത്തിന്റെ ഈ പ്രത്യേകത കാരണം നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. കുട്ടികള്‍ക്കാണ് ഇവിയെത്താന്‍ ഏറ്റവും കൂടുതല്‍ താല്പര്യം.

വേനല്‍ക്കാലത്ത്, കൊക്ക കോള ലഗൂണിലെ വെള്ളം ഊഷ്മളമാകുന്നു. ആ സമയത്താണ് ആളുകള്‍ കൂടുതലും ആഴം കുറഞ്ഞ ഈ വെള്ളത്തില്‍ നീന്താനായി വരുന്നത്. കൂടാതെ ഇതിലെ വെള്ളത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നു.