പാർട്ടി വിരുദ്ധനായ റാഫിയെ ലീഗ് ഹൗസ് സംരക്ഷിക്കുന്നു , പരാതിയുമായി പ്രാദേശിക നേതാക്കൾ, മിണ്ടാട്ടമില്ലാതെ ‘കുഞ്ഞാപ്പ’

0
159

ചന്ദ്രിക വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്ന മുഈൻ അലി തങ്ങളെ അസഭ്യവർഷം നടത്തിയ ലീഗ് നേതാവ് റാഫി പുതിയകടവിനെതിരെ പരാതിയുമായി പ്രാദേശിക ലീഗ് നേതാക്കൾ രംഗത്ത്. പാർട്ടി വിരുദ്ധനായ റാഫിയെ ലീഗ് ഹൗസ് സംരക്ഷിക്കുകയാണെന്ന് ഇവർ ആരോപിച്ചു.

12 വർഷം മുൻപ് റാഫിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. അത്തരത്തിൽ ഒരാളെ ഇപ്പോൾ ഏങ്ങനെ സസ്‌പെൻഡ് ചെയ്യുമെന്ന് പുതിയ കടവിലെ ലീഗ് പ്രാദേശിക നേതൃത്വം ചോദിക്കുന്നു. ശാഖ സെക്രട്ടറി മുജീബ് പുതിയകടവാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളുന്നത്. റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ല. കുഞ്ഞാലികുട്ടിയെ ഉപയോഗിച്ച് റാഫി നേട്ടങ്ങളുണ്ടാക്കുകയാണ്.

ലിഗ് സംസ്ഥാന കമ്മറ്റി ഓഫിസിലെ ചിലർ റാഫിയുടെ ആളുകളാണ്. പാർട്ടി അംഗമെന്ന് പറഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാമിനെയും റാഫി തെറ്റിദ്ധരിപ്പിച്ചിരിക്കുയാണ് എന്നും മുജീബ് പുതിയ കടവ് ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾക്ക് മറുപടിയില്ലാതെ മൗനം പാലിക്കുകയാണ് കുഞ്ഞാലിക്കുട്ടി.