കോടികളുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ പിടിയിൽ

0
105

ചെറുവത്തൂർ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീന്റെ കൂട്ടുപ്രതിയും ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതിയംഗവുമായ പൂക്കോയ തങ്ങള്‍ കീഴടങ്ങി.

ഒമ്പത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. മുസ്ലിംലീഗ് കാസർകോട് മുൻ ജില്ലാ പ്രസിഡന്റും മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി ഖമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ കേസില്‍ നൂറിലേറെ പരാതികളായിരുന്നു കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്.

തുടര്‍ന്ന് എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 93 ദിവസം ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്നു. കേസ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് പൂക്കോയ തങ്ങൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്.