നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷൻ വറുത്തുതുകയും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത ഇ ബുൾ ജെറ്റ് വ്ലോഗ്ഗർമാരുടെ വാഹനം നിരത്തിലിറക്കാൻ വീണ്ടും അവസരം. നിലവിലുള്ള മോഡിഫിക്കേഷൻ ടയറിൽ ഉൾപ്പടെയുള്ളത് പൂർവ്വസ്ഥിതിയിലേക്ക് മാറ്റിയാൽ വാഹനം വീണ്ടും നിരത്തിലിറക്കാൻ അനുവദിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വെക്കുന്ന നിർദേശം. നിയമാനുസൃതമായി മാത്രമേ വാഹനങ്ങൾ മോഡിഫൈ ചെയ്യാവു എന്നും നിയമം ലംഘിച്ചുള്ള ഒരു പ്രവർത്തനവും പ്രോത്സാഹിപ്പിക്കില്ല എന്നും മോട്ടോർ വാഹന വകുപ്പ് നിർദേശത്തിൽ വ്യക്തമാക്കി. വാഹനത്തിനു ചുമത്തിയ പിഴയടക്കാനും വാഹനം പൂര്‍വ സ്ഥിതിയിലാക്കാനും വ്‌ളോഗര്‍മാര്‍ക്ക് അവസരമുണ്ടെന്നും മോട്ടര്‍ വാഹന വകുപ്പ് പറഞ്ഞു.
അതേസമയം ആംബുലൻസ് സൈറൺ ഉപയോഗിച്ച് ബിഹാറിലെ ടോൾ പ്ലാസ വെട്ടിച്ച് സഞ്ചരിച്ച് ഇ ബുൾ ജെറ്റ് വ്ലോഗ്ഗർമാരുടെ വിഡിയോ ഉൾപ്പടെ പോലീസ് പരിശോധിച്ച് നിയമനടപടി സ്വീകരിക്കും. അങ്ങനെയെങ്കിൽ ഇനിയും നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആംബുലൻസ് സൈറൻ ഉപയോഗിച്ചതുൾപ്പടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ വീഡിയോകളിൽ ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.