ജന്തർ മന്ദറിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യം, പ്രതികളെ തിരിച്ചറിഞ്ഞു

0
65

ജന്തർ മന്ദറിൽ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘപരിവാർ സംഘമാണ് മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും, പ്രസംഗവും സമൂഹ മാധ്യമങ്ങളും പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ഇതോടെ വിഡിയോയിൽ ഉള്ള വ്യക്തികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വിനീത് ക്രാന്തി, പിങ്കി ഭയ്യ, ഉത്തം മാലിക്, ദീപക് സിംഗ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നാല് പേരും തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്.

ബ്രിട്ടീഷ് വാഴ്ചയിലെ നിയമങ്ങൾക്കെതിരെ ദൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധവുമായി എത്തിയവരാണ് വർഗീയ മുദ്രാവാക്യം വിളിച്ചത്. ഉത്തർപ്രദേശിൽ നിന്നടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് പൊലീസ് നിഗമനം. അശ്വനി ഉപാധ്യായയുടെ പങ്ക് അന്വേഷിക്കുമെന്നും തീവ്ര വർഗീയ വാദികളുമായുള്ള ബന്ധവും അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.