ബി ജെ പിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

0
151

ന്യൂഡല്‍ഹി | രാജ്യത്തെ ഭരണം നിയന്ത്രിക്കുന്ന ബി ജെ പിക്ക് വരുമാനവും സമ്പത്തും കുമിഞ്ഞ് കൂടുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വരുമാന വര്‍ധനവാണ് ബി ജെ പിക്കുണ്ടായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം മാത്രം 3,623 കോടി രൂപ. 2018-19 വര്‍ഷത്തിലിത് 2,410 കോടി രൂപയായിരുന്നു.

ഇലക്ട്റല്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 76 ശതമാനം കൂടുതലാണ്. സംഭവനകളായി 844 കോടി ലഭിച്ചു. ഇതില്‍ 244 കൊടിയും വ്യക്തികളുടെ സംഭാവനകള്‍ ആണ്. തിരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പരസ്യങ്ങള്‍ക്കായി പാര്‍ട്ടി ചെലവാക്കിയത് 649 കോടി രൂപയാണ്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി എസ് പി, എന്‍ സി പി എന്നീ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് അകെ ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതല്‍ ലഭിച്ചത് ബി ജെ പിക്കാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ വിലയിരുത്തലില്‍ ബി ജെ പിക്ക് ലഭിച്ച 3623 കോടി കോണ്‍ഗ്രസിന് ലഭിച്ച വരുമാനത്തേക്കാള്‍ 5.3 മടങ്ങാണ്.