Thursday
18 December 2025
24.8 C
Kerala
HomeIndiaമുംബൈ വിമാനത്താവളത്തിന് ബാല്താക്കറെയുടെ പേര് വേണ്ട, ഇടതു നേതാവിന്റെ പേരിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മുംബൈ വിമാനത്താവളത്തിന് ബാല്താക്കറെയുടെ പേര് വേണ്ട, ഇടതു നേതാവിന്റെ പേരിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മുംബൈയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെ പേര് നൽകാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. പ്രദേശവാസികളായ ആയിരക്കണക്കിന് പേരാണ് നവി മുംബൈ, റായ്ഗഡ്, താനേ, പാൽഘാർ എന്നിവിടങ്ങളിൽ പ്രതിഷേധവുമായെത്തിയത്. ബാൽ താക്കറെയുടെ പേരിന് പകരം ഇടത് നേതാവായ ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

957 മുതൽ 1980 വരെ പൻവേലിലെ എം.എൽ.എയായിരുന്നു ഡിൻകർ ബാലു പട്ടീൽ എന്ന ഡി.ബി. പാട്ടീൽ . ദീർഘകാലം കൊളാബയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ഡി.ബി.പാട്ടീൽ. പെസന്റ്‌സ് ആന്റ് വർക്കേഴ്‌സ് പാർട്ടി ഓഫ് ഇന്ത്യ എന്ന ഇടതുപക്ഷ പാർട്ടിയിലായിരുന്നു ഡി.ബി. പാട്ടീൽ പ്രവർത്തിച്ചത്. ജനകീയനായ പാട്ടീലിന്റെ പേര് നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കുന്നവർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളുടെ പേരിലാണ് ജനങ്ങൾ പാട്ടീലിനെ ഇന്നും ഓർക്കുന്നത്. 1984 ൽ പറ്റീലിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമരം ഭൂമിയുടെ വികസന വിനിയോഗ നടപടികൾ കർഷകർക്ക് അനുകൂലമാക്കി.

സമരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ നിയമം പിന്നീട മഹർഷ്‌ട്രയിൽ ഒന്നാകെ നടപ്പിലാക്കുകയായിരുന്നു. വിമാനത്താവളം നിർമ്മിക്കുന്ന ഈ പ്രദേശത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച നേതാവിന്റെ പേരിൽ തന്നെയായിരിക്കണം വിമാനത്താവളം അറിയപ്പെടേണ്ടതെന്നു നവി മുംബൈ എയർപോർട്ട് ഓൾ പാർട്ടി ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ദശരഥ് പാട്ടീൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments