ഡിസിസി പ്രസിഡന്റ്‌ സ്ഥാനം : മുല്ലപ്പള്ളിയെ ഒഴിവാക്കാനായി കെ സുധാകരൻ, പ്രതിസന്ധി രൂക്ഷം

0
106

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മിക്ക ജില്ലയിലും ഒന്നിലേറെ പേരുകളുമായി ഗ്രൂപ്പുകളുടെ പട്ടിക. കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം. മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി ഉമ്മൻചാണ്ടിയുമായും രമേശ്‌ ചെന്നിത്തലയുമായും ധാരണയിലെത്താൻ കെ സുധാകരന്റെ നീക്കം. വി എം സുധീരൻ, എം എം ഹസ്സൻ എന്നിവരെയും കെപിസിസി നേതൃത്വം ചർച്ചയ്‌ക്ക്‌ വിളിച്ചില്ല. എ, ഐ ഗ്രൂപ്പുകളും കെ സുധാകരൻ പക്ഷവും ചേർന്ന്‌ ഡിസിസികൾ പങ്കിടാനുള്ള കൂടിയാലോചനകളാണ്‌ നടക്കുന്നത്‌.

സാധ്യതാ പേരുകൾ മുൻനിർത്തിയുള്ള ചർച്ചയാണ്‌ തിങ്കളാഴ്‌ച നടന്നത്‌. തിരുവനന്തപുരത്ത്‌ മുൻ മന്ത്രി വി എസ്‌ ശിവകുമാർ, പാലോട്‌ രവി, ടി ശരത്‌ചന്ദ്ര പ്രസാദ്‌ എന്നിവരുടെ പേരുകൾക്കാണ്‌ മുൻതൂക്കം. കൊല്ലത്ത്‌ മൂന്ന്‌ പേരാണ്‌ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇതിൽ ഷാനവാസ്‌ ഖാൻ, എ എം നസീർ എന്നിവർക്കാണ്‌ പരിഗണന. പത്തനംതിട്ടയിൽ അനീഷ്‌ വരിക്കണ്ണാമല, സതീശ്‌ കൊച്ചുപറമ്പിൽ എന്നിവരും ആലപ്പുഴയിൽ ബാബുപ്രസാദ്‌, കോശി എം കോശി എന്നിവരുമാണ്‌ സാധ്യതാ പട്ടികയിൽ. എറണാകുളം–- മുഹമ്മദ്‌ ഷിയാസ്‌, തൃശൂർ–- ടി വി ചന്ദ്രമോഹനൻ, മലപ്പുറം–- ആര്യാടൻ ഷൗക്കത്ത്‌, കണ്ണൂർ–-മാർട്ടിൻ തുടങ്ങിയവർക്കാണ്‌ മേൽക്കൈ. ഇടുക്കി, കോട്ടയം, വയനാട്‌, കാസർകോട്‌ ജില്ലകളിൽ പട്ടിക തർക്കത്തിലാണ്‌.