നടിയെ അക്രമിച്ച കേസ് ; കാവ്യ മാധവന്‍ ഇന്ന് കോടതിയിൽ ഹാജരാകും

0
211

നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും അന്ന് വിസ്‌താരം നടന്നിരുന്നില്ല.

കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്. 178 പേരുടെ വിസ്‌താരം നിലവിൽ പൂര്‍ത്തിയായിട്ടുണ്ട്.

കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.