സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

0
80

 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഈ മാസം 12 വരെ തെക്ക് പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.