“അവൻ ചോദിക്കാൻ വന്നേക്കുന്നു #*##@*”ട്രെയിനിൽ തെറിയഭിഷേകം, അഴിഞ്ഞാടി രാജ്‌മോഹൻ ഉണ്ണിത്താൻ

0
96

കാസർഗോഡ് സ്വദേശിയും കോൺഗ്രസ്സ് പ്രവർത്തകനുമായ പൗരനെ തെറിയഭിഷേകം നടത്തി എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന എം പി രജമോഹൻ ഉണ്ണിത്താനോട് തന്റെ ഒരാവശ്യം പറയാനെത്തിയപ്പോഴാണ് സ്ഥലം എം പി സ്വന്തം വോട്ടറെ പുലഭ്യം പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ ട്രെയിനിൽ സംഘർഷാവസ്ഥയായി. എനിക്കൊരു കാര്യം പറയാനുണ്ടെന്നും അതിനനുവദിക്കണം എന്നും പറയുന്നതിനിടയിലാണ്. “നിനക്കെന്താടാ അറിയേണ്ടേ… എന്ന് തുടങ്ങി എം പി അസഭ്യ വര്ഷം ആരംഭിച്ചത്. തുടർന്ന് സഹായം ചോദിച്ചെത്തിയ ആൾ ഞാൻ 41 വർഷമായി കോൺഗ്രസ് പ്രവർത്തകനാണെന്നും പറയുന്നുണ്ട്.

 

 

ഇതോടെയാണ് എം പി കൂടുതൽ പ്രകോപിതനായത്. ” നീ നിന്റെ പണി നോക്കെടാ എന്നും അവൻ ചോദിക്കാൻ വന്നേക്കുന്നു ###@… എന്നും പറയുന്നത് വിഡിയോയിൽ കേൾക്കാം. കൂടെയുണ്ടായിരുന്ന പ്രവർത്തകരും സഹായം ചോദിക്കാനെത്തിയ ആളെ അസഭ്യ വര്ഷം നടത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.യാത്രക്ക് മുമ്പ് തന്റെ ഫോണിലേക്ക് വിളിച്ച് യാത്രയെ കുറിച്ച് വിവരം അന്വേിഷിച്ചിരുന്നു. ഒരു കോൺഗ്രസുകാരനാണ് തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് എംപി പറയുന്നത്.

 

ഞായറാഴ്ച്ച വൈകിട്ട് ഏഴ്മണിക്കായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എംപി. അസഭ്യവർഷം നടത്തുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം മദ്യപിച്ചെത്തിയ രണ്ട് പേരാണ് അതിക്രമത്തിന് പിന്നാലെന്നും ഒരാളെ തനിക്ക് അറിയാമെന്നും രാജ് മോഹൻ ഉണ്ണിത്താൻ സ്ഥിരീകരിച്ചു. ഇരുവരും മദ്യപിച്ച് സമനില തെറ്റിയ നിലയിൽ ആയിരുന്നുവെന്നും എംപി പറഞ്ഞു.