മോയിൻ അലി പെരുംനുണയനും കഴിവുകെട്ടവനും; തങ്ങൾ കുടുംബത്തിനെതിരെ പി എം എ സലാമും

0
62

യൂത്ത് ലീഗ് ദേശീയ നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മോയിൻ അലി പെരും നുണയനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഗണരാൽ സെക്രട്ടറി പി എം എ സലാം. ഹൈദരലി തങ്ങളുടെ അസുഖം സംബന്ധിച്ച് മുഈനിലി പറഞ്ഞത് പച്ചക്കള്ളമാണ്. ഹൈദരലി തങ്ങളക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട്. അതിനെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുത്താൻ നുണ പറയുകയായിരുന്നു മോയിൻ അലിയെന്നും സലാം ആരോപിച്ചു.

ചന്ദ്രിക പത്രത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവത്ത വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് മുഈന്‍ അലി തങ്ങളെ ഹൈദരലി തങ്ങള്‍ ചുമതലപ്പെടുത്തിയത്. അത് പഠിച്ച് ഒരുമാസത്തിനകം പരിഹാരം കണ്ടെത്തണമെന്നും മുഈന്‍ അലി തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഹരിക്കാന്‍ മുഈന്‍ അലിക്ക് കഴിഞ്ഞില്ല. ഇതിനു കഴിയാത്ത വ്യക്തിയാണ് പാർട്ടിചട്ടം ലംഘിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം
ഉന്നയിച്ചത്. ചന്ദ്രികയിലെ വലിയ ശത്രുക്കള്‍ അവിടത്തെ ജീവനക്കാര്‍ തന്നെയാണെന്നും സലാം ആരോപിച്ചു.

ചന്ദ്രികയിലെ പണം അപഹരിച്ചെന്ന ജീവനക്കാരുടെ പരാതി കുഞ്ഞാലിക്കുട്ടിക്കെതിരല്ല. അദ്ദേഹം ചന്ദ്രികയുടെ പണം അപഹരിച്ചില്ല. പല കമ്പനിയുടെ വലിയ ശത്രുക്കള്‍ അവിടത്തെ ജീവനക്കാര്‍ തന്നെയാണ്. മുഈന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പാണക്കാട് കുടുംബത്തിലെ എല്ലാവരും യോഗത്തില്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും ഇവര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു നടപടി എടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. മുഈന്‍ അലി വിഷയം പാര്‍ട്ടി ഇനിയും ചര്‍ച്ച ചെയ്യും. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നില്ല. ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണം കൊവിഡാണ്. ചില ജീവനക്കാരും പുറത്ത് നിന്നുള്ളവരും പത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ സമീറിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.