രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നു ; മോദിക്കെതിരെ ശിവസേന

0
132

കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്  ശിവസേന.ജനങ്ങളുടെ തീരുമാനപ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും രാഷ്ട്രീയക്കളി മാത്രമാണ് ഇതിന് പിന്നിലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറഞ്ഞു.

” രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് മാറ്റുന്നത് ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണ്,
രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ മേജര്‍ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നു. പക്ഷേ, രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്‌കാരവും നഷ്ടപ്പെട്ടു. അത് ധ്യാന്‍ ചന്ദിനെ സ്വര്‍ഗത്തില്‍ ദുഃഖിപ്പിക്കും,’ സേന പറഞ്ഞു.

കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്നാക്കി മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.