ബത്തേരി കോഴ; സി.കെ.ജാനുവിന്റെ വീട്ടിൽ റെയിഡ്

0
91

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ കോഴ നൽകിയെന്ന കേസിൽ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് വീട്ടിൽ റെയിഡ് നടക്കുന്നത്. 25 ലക്ഷം രൂപ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് കോഴ നൽകിയെന്നാണ് കേസ്.

 

പണത്തിന്റെ ഉറവിടം സംബന്ധിച്ചും, അതെങ്ങനെ ചെലവഴിച്ചു എന്നതിനെ സംബന്ധിച്ചും അനേഷണം നടക്കുന്നുണ്ട്. കോഴയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ, സി.കെ. ജാനുവിന്റെ സന്തതസഹചാരിയും, സഹപ്രവർത്തകയുമായ പ്രസീത സുരേന്ദ്രന്റെ ഫോൺ സംഭാഷണങ്ങൾ ഉൾപ്പടെ പുറത്ത് വിട്ടിരുന്നു.