ക്യാൻസറിനോട് പൊരുതിയ നടി ശരണ്യ അന്തരിച്ചു

0
65

അർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. എട്ട് വർഷത്തെ ഇടവേളയിൽ എട്ട് ശസ്ത്രക്രിയ, ക്യാൻസറിനോട് പൊരുതി തളർന്നു പോയ ശരീരം, മരുന്നും ഫിസിയോതെറാപ്പിയുമായി ദീർഘകാലത്തെ ആശുപത്രി വാസം. എല്ലാം കടന്ന് ശക്തയായി തിരിച്ചു വരവിന്റെ പാതയിലായിരുന്നു ശരണ്യ അതിനിടയിലാണ് വീണ്ടും ആരോഗ്യനില വഷളായത്.

വർഷങ്ങൾ നീണ്ട ചികിത്സയിൽ ഒരു ഘട്ടമെത്തിയപ്പോൾ ശരണ്യയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അന്ന് ആ കുടുംബത്തിന് താങ്ങായി കൂടെയെത്തിയതാണ് നടി സീമ ജി നായർ. അന്ന് മുതൽ ശരണ്യയ്ക്കൊപ്പമുണ്ട് സീമ.

സമൂഹ മാധ്യമങ്ങളിലൂടെ ശരണ്യയുടെ അസുഖ വിവരം അറിഞ്ഞ നിരവധിപ്പേർ സഹായവുമായി എത്തി. എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി പുതിയ വീട്ടിൽ ജീവിതത്തെക്കുറിച്ചുള്ള പുതിയ സ്വപനങ്ങൾക്കൊപ്പം പിച്ച വെക്കുമ്പോഴാണ് വീണ്ടും രോഗം വില്ലനായത്.