ഹോട്ടൽ മുറിയിൽ മലയാളിസ്ത്രീ മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്ന ആൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

0
89

കോയമ്പത്തൂരില്‍ മലയാളിസ്ത്രീ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്ന മുസ്തഫയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്.

കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ മാസം 26നാണ് ഇവര്‍ താമസം തുടങ്ങിയതെന്നാണ് വിവരം. രണ്ടു ദിവസമായി മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ ഹോട്ടല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു.