ജാവലിൻത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
200

ജാവലിൻത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഒന്നടങ്കം ആഹ്ളാദത്തിനോടൊപ്പം അഭിമാനവും പങ്കിടുകയാണ് ഓരോ ഇന്ത്യക്കാരനെയും അത്രയേറെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഇത് .

രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു.

 

ചരിത്രം കുറിച്ച ഈ സുവർണനേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനമെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ ട്വീറ്റുചെയ്‌തു .