ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

0
81

 

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു.

‌ബ​ഡ്ഗാ​മി​ലെ മോ​ച്ചു​വ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. എ​കെ 47 അ​ട​ക്ക​മു​ള്ള തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.