ഐ യു എം എൽ ൻ്റെ “M” എന്താണെന്ന് ഇന്നലെ കുഞ്ഞാപ്പയുടെ അരുമശിഷ്യൻ മൊയിൻ അലിയെ വിളിച്ച തെറിയിൽ മാലോകർ മനസിലായി ; കെ ടി ജലീല്‍

0
107

മൊയിൻ അലി ശിഹാബ് തങ്ങള്‍ കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ലീഗ് പ്രവര്‍ത്തകനുണ്ടാക്കിയ സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.

കുഞ്ഞാലിക്കട്ടി നേതൃത്വം നൽകുന്ന IUML ൻ്റെ “M” പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണെന്ന് ഇന്നലെ ലീഗ് ഹൗസിൽ വെച്ച് കുഞ്ഞാപ്പയുടെ അരുമശിഷ്യൻ പാണക്കാട് സയ്യിദ് മൊയിൻ അലി ശിഹാബ് തങ്ങളെ തെറി പറയുന്നതിനിടയിൽ മാലോകർ കേട്ടു. ആ ഗണത്തിൽ പെടുന്നവർ ദയവായി ഈ പോസ്റ്റിനടിയിൽ കമൻ്റ് ചെയ്യരുത്. എന്നായിരുന്നു മുസ്ലിം ലീഗിനെ പരിഹസിച്ച് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

കോഴിക്കോട്ട് വാർത്താ സമ്മേളനത്തിനിടെ മൊയിൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ റാഫി ലീഗിൻ്റെ സ്ഥിരം ക്രിമിനൽ. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

കുഞ്ഞാലിക്കുട്ടിക്കെതിരെ വാർത്ത കൊടുത്തുവെന്ന് പറഞ്ഞാണ് അന്ന് റാഫി മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ഇരയുടെ അഭിമുഖം സംപ്രേഷണം ചെയ്ത ഇന്ത്യാവിഷൻ ചാനലിൽ എത്തി മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇന്ത്യാവിഷൻ നൽകിയ പരാതി പ്രകാരം പൊലീസ് റാഫിക്കെതിരെ കേസെടുത്തിരുന്നു.

അന്ന് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകരെ വ്യക്തിപരമായും റാഫി ഭീഷണിപ്പെടുത്തുകയുണ്ടായി. ഈ കേസ് നിലനിൽക്കെയാണ് വ്യാഴാഴ്ച ഹൈദരലി തങ്ങളുടെ മകന് നേരെ കൊലവിളി ഉയർത്തിയത്.കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ സ്വീകരണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു.