ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവ അവബോധം പ്രധാനം ; ആരോഗ്യ മന്ത്രി വീണാ ജോർജ്

0
98

പഠനകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവ അവബോധം പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വനിതാ വികസന കോർപറേഷന്റെ ആർത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർത്തവം സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം ആൺകുട്ടികളിൽ വളരുന്നതിനും അതുവഴി സഹവിദ്യാർഥിനികളോടുള്ള സമീപനം പുരോഗമനപരമായി രൂപംകൊള്ളുന്നതിനും പദ്ധതി സഹായിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.