കോവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ

0
79

 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ. ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമില്ല.

ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവ്കക്കിയതിന് ഇന്നലെയാണ് ഇളവ്.രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്നവർക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനിമുതൽ യു.കെയിലെത്തിയാൽ തങ്ങൾക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിക്കും.

ഇന്ത്യക്ക് പുറമേ ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രക്കാർക്ക് ആശ്വാസം പകരുന്ന ഒരു തീരുമാനമാണിത്.