ഹൈദരലി തങ്ങളുടെ മകന് ലീഗുകാരന്റെ വധഭിഷണി , പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ അനുയായികളെന്ന് ആരോപണം

0
129

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വാർത്താസമ്മേളനം നടത്തിയ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മകൻ മോ​യി​ന്‍ അ​ലി തങ്ങളെ കയ്യേറ്റം ചെയ്യാൻ ലീഗുകാരുടെ ശ്രമം. റാ​ഫി പു​തി​യ​ക​ട​വ് എന്ന പ്രവർത്തകനാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ച്ച്‌ സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​മു​ണ്ടാ​യി.മോയിൻ അലിക്കെതിരെ ആക്രോശിച്ചുകൊണ്ടാണ് റാഫി ലീ​ഗ് ഹൗസിലേക്ക് കയറിവന്നത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. ധൈര്യമുണ്ടെങ്കിൽ പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

 

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ റാ​ഫി പു​തി​യ​ക​ട​വ് മോ​യി​ന്‍ അ​ലി​യെ ചോ​ദ്യം ചെ​യ്ത് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ന്ന ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു കയറി. മോയിൻ അലി തങ്ങളെ “ഡാ” എന്ന്‌ വിളിച്ചാണ് കയ്യേറ്റം ചെയ്യാൻ തുനിഞ്ഞത്.വ്യാഴാഴ്ച വൈകിട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ അടിക്കാനെന്ന മട്ടില്‍ ‘കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നീയാരടാ’ എന്നും പറഞ്ഞ് അസഭ്യവിളിയോടെ പാഞ്ഞടുക്കുകയായിരുന്നു ഈ സമയം മറ്റു ലീഗ് പ്രവർത്തകർ വന്ന് റാഫിയെ പിന്തിരിപ്പിക്കുകയും മോയിൻ അലിയെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയുമായിരുന്നു.

 

വാർത്താസമ്മേളനം അലങ്കോലപ്പെടുത്തിയതിനും മോയിൻ അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പിന്നിൽ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന സംഘമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. റാഫി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി ആയിട്ടാണ് അറിയപ്പെടുന്നതെന്ന് ഒരു വിഭാഗം പ്രവത്തകർ പറഞ്ഞു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകൾ പുറത്തുവന്നതോടെ അനുയായികൾ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്.