നയതന്ത്ര സ്വര്‍ണക്കടത്ത് ; സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം

0
75

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാൻ കസ്റ്റംസ് നീക്കം. ഇരുവരും നല്‍കിയ കുറ്റസമ്മത മൊഴികള്‍ കേസിലെ സുപ്രധാന തെളിവാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇവരെ മാപ്പുസാക്ഷികളാക്കുന്നതില്‍ കസ്റ്റംസ് നിയമോപദേശം തേടി.

നിയമോപദേശം അനുകൂലമായാല്‍ നടപടി പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാതിരിക്കണമെങ്കില്‍ ഇടനിലക്കാരെ മാപ്പുസാക്ഷികളാക്കേണ്ടി വരുമെന്നാണ് കസ്റ്റംസ് നിലപാട്. മാപ്പുസാക്ഷികളാക്കല്‍ അന്വേഷണോദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. എന്നാൽ, കേസിൽ ഇരുവരെയും എപ്പോൾ തിടുക്കം പിടിച്ച് മാപ്പുസാക്ഷികളാക്കാനുള്ള കസ്റ്റംസ് ശ്രമം മറ്റു ചില ലക്ഷ്യങ്ങളോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.