ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിൻറെ നിർമാണം പൂർത്തിയായി.കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിലുള്ള റോഡിന്റെ നിർമ്മാണമാണ് പൂർത്തിയായത്.
എവറസ്റ്റ് ബേസ് ക്യാമ്ബുകളേക്കാൾ ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെ തെക്കൻ ബേസ് ക്യാമ്ബ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്ബ് 16,900 അടിയിലുമാണ്. അതേസമയം ഇവിടേക്കൊന്നും റോഡില്ല.
ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിൻറെ റെക്കോർഡാണ് ഉംലിംഗ്ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.