തൃശൂരിൽ പെൺകുട്ടികൾക്കുള്ള പോസ്റ്റ്മെട്രിക്ക് ഹോസ്റ്റൽ നിർമ്മാണം ഉടൻ ആരംഭിക്കും

0
69

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ നിയോജക മണ്ഡലത്തിലെ പൂത്തോൾ ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പെൺകുട്ടികൾക്കുള്ള പോസ്റ്റ്മെട്രിക്ക് ഹോസ്റ്റൽ നിർമ്മാണം ഉടൻ ആരംഭിക്കും.

അതിനായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശുപാർശ സമർപ്പിക്കുകയും വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്ന് കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഹോസ്റ്റൽ നിർമ്മാണത്തിന് ആവശ്യമായ 4 കോടി രൂപ രണ്ടു ഗഡുക്കളായി തൃശ്ശൂർ ജില്ലാ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുവദിച്ച് നൽകി.

കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ഹോസ്റ്റൽ നിർമ്മാണം ആരംഭിച്ച് കൃത്യസമയത്ത് പൂർത്തീകരിക്കുമെന്ന് പി.ബാലചന്ദ്രൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.