Thursday
18 December 2025
22.8 C
Kerala
HomeWorldകുട്ടികളുമായി ലൈംഗികബന്ധത്തിന് ശ്രമം: മൂന്ന് ഡിസ്നി വേള്‍ഡ് ജീവനക്കാർ അറസ്റ്റിൽ

കുട്ടികളുമായി ലൈംഗികബന്ധത്തിന് ശ്രമം: മൂന്ന് ഡിസ്നി വേള്‍ഡ് ജീവനക്കാർ അറസ്റ്റിൽ

കുട്ടികളുമായി കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ച ഡിസ്നി വേള്‍ഡ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയില്‍ 13 വയസ്സുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചതിനാണ് സവന്ന മക്ഗ്രൂ (29), ജോനാഥന്‍ മക്ഗ്രൂ (34), കെന്നത്ത് ജാവിയര്‍ അക്വിനോ (26) എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് ദി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

ഡിസ്നി വേള്‍ഡിന്റെ ഹോളിവുഡ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും.
അറസ്റ്റിലാകുന്ന സമയത്ത് മൂവരും അവധിയിലായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.

 

‘ഓപ്പറേഷന്‍ ചൈല്‍ഡ് പ്രൊട്ടക്ടര്‍’ എന്ന പേരില്‍ രഹസ്യാന്വേഷണം ആരംഭിച്ചതിന് ശേഷം സമാനമായ കേസുകളില്‍ ഏകദേശം 17 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments