ടോക്കിയോ ഒ​ളി​മ്പി​ക്സ് ; ലോവ്‌ലീനയ്ക്ക് വെങ്കലം

0
59

ടോക്കിയോ 2020 ഒളിമ്പിക്സ് – ബോക്സിംഗ് – വനിതാ വെൽറ്റർവെയ്റ്റ് – സെമിഫൈനലിൽ ഇന്ത്യൻ തരാം ലോവ്‌ലീനയ്ക്ക് വെങ്കലം . 69 കിലോഗ്രാം വിഭാഗത്തിൽ ടോപ് സീഡുമായ തുർക്കിയിലെ ബുസെനാസ് സുർമേനേലിയോട് ആണ് ലോവ്‌ലീന മത്സരിച്ചത്.

ഇന്നു നടന്ന സെമി പോരാട്ടത്തില്‍ തുര്‍ക്കിഷ് താരം ബുസനാസ് സുര്‍മെനലിയോടാണ് ലോവ്‌ലിന് തോല്‍വി വഴങ്ങിയത്. മൂന്നു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശാരീരിക ക്ഷമതയില്‍ മുന്നിലുള്ള തുര്‍ക്കി താരത്തോടു പിടിച്ചു നില്‍ക്കാന്‍ ലോവ്‌ലിനയ്ക്കായില്ല.

മൂന്നു റൗണ്ടിലും അഞ്ചു ജഡ്ജിമാരുടെയും പിന്തുണ തുര്‍ക്കിഷ് താരത്തിനായിരുന്നു. ഇതോടെ 5-0 എന്ന സ്‌കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. തോല്‍വിയോടെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ അസ്തമിച്ചു. ടോക്യോയില്‍ നിന്ന് മൂന്നാമതും വെങ്കല മെഡല്‍ മാത്രം.