പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം

0
67

 

കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റ തവണ ധനസഹായം നൽകുന്നു.

കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വരുമാന പരിധി ബാധകമല്ല.

മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ.കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.