പെഗാസസ് : സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും ചോർത്തി

0
92

 

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ദി വയർ അടക്കമുള്ള മാധ്യമക്കൂട്ടായ്മയാണ് പുറത്തു വിട്ടത്.

2010 സെപ്തംബർ മുതൽ 2018 വരെ അരുൺ മിശ്ര ഉപയോഗിച്ച ഫോണാണ് പെഗാസസ് ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉൾപ്പെടെ വിവാദമായ നിരവധി കേസുകൾ അരുൺ മിശ്രയുടെ ബെഞ്ചിലെത്തിയിരുന്നു. മരടിലെ ഫ്‌ലാറ്റ് പൊളിക്കൽ ഉൾപ്പെടെ കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ചില വിധികളും അദ്ദേഹം പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്.

കൂടാതെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു മുൻപുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോർത്തപ്പെട്ടത് എന്നാണ് വിവരം.

പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്. സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാർമാരുടെ നമ്ബറുകൾ ഇപ്പോൾ പുറത്തുവന്ന പട്ടികയിലുണ്ട്.