Saturday
10 January 2026
20.8 C
Kerala
HomeKeralaക്ഷേമ പെൻഷൻ 5 മുതൽ ; 6,60,515 പേർക്കായി 207.57 കോടി

ക്ഷേമ പെൻഷൻ 5 മുതൽ ; 6,60,515 പേർക്കായി 207.57 കോടി

ജൂലൈ, ആഗസ്ത്‌ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്‌ക്കും. 55,12,607 പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുക. സാമൂഹ്യസുരക്ഷാ പെൻഷന്‌ 1481.88 കോടി രൂപ വേണം. 48,52,092 പേർക്കാണ്‌ അർഹത.

 

ക്ഷേമനിധി ബോർഡുകളിലെ 6,60,515 പേർക്കായി 207.57 കോടി വിതരണം ചെയ്യും. ബാങ്ക്‌ അക്കൗണ്ടുവഴി വിതരണം ചെയ്യുന്ന പെൻഷൻ ഒമ്പതോടെ അക്കൗണ്ടിൽ ലഭ്യമാകാൻ തുടങ്ങും. ഏഴിനും എട്ടിനും ബാങ്ക്‌ അവധിയാണ്‌.

RELATED ARTICLES

Most Popular

Recent Comments