ക​ഥ​ക​ളി​യാ​ചാ​ര്യ​ൻ നെ​ല്ലി​യോ​ട് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി അ​ന്ത​രി​ച്ചു

0
72

പ്രശസ്ത കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. ക​ഥ​ക​ളി​യി​ലെ പ്ര​സി​ദ്ധ താ​ടി​വേ​ഷ​ക്കാ​ര​നും മി​നു​ക്കു​വേ​ഷ​ങ്ങ​ളി​ൽ വേ​റി​ട്ട നാ​ട്യാ​ചാ​ര്യ​നു​മാ​യ നെ​ല്ലി​യോ​ട് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി . തി​ങ്ക​ളാ​ഴ്ച രാ​ത്രി പൂ​ജ​പ്പു​ര ചാ​ടി​യ​റ​യി​ലെ നെ​ല്ലി​യോ​ടു മ​ന​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഒ​രു​മാ​സ​മാ​യി അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നി​ല​മ്പൂ​ർ വ​ണ്ടൂ​രി​ലെ നെ​ല്ലി​യോ​ട് മ​ന​യി​ലെ​ത്തി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ശ​വ​സം​സ്കാ​രം.

എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​രി​ൽ നെ​ല്ലി​യോ​ട് മ​ന​യി​ൽ വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ​യും പാ​ർ​വ​തി അ​ന്ത​ർ​ജ​ന​ത്തി​ൻറെ​യും മ​ക​നാ​യി 1940 ഫെ​ബ്രു​വ​രി 5നാ​ണു ജ​ന​നം. ക​ഥ​ക​ളി​യി​ൽ ക​രി​വേ​ഷ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ൽ പ്ര​സി​ദ്ധ​നാ​യി​രു​ന്നു. ക​ലി, ദു​ശ്ശാ​സ​ന​ൻ, ബാ​ലി, ന​ര​സിം​ഹം, കാ​ട്ടാ​ള​ൻ, ന​ക്ര​തു​ണ്ഡി, ഹ​നു​മാ​ൻ എ​ന്നീ വേ​ഷ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ലും മി​നു​ക്കി​ൽ നാ​ര​ദ​ൻ, കു​ചേ​ല​ൻ, സ​ന്താ​ന​ഗോ​പാ​ല​ത്തി​ലെ ബ്രാ​ഹ്മ​ണ​ൻ എ​ന്നി​വ​യി​ലും അ​ദ്ദേ​ഹ​ത്തി​ൻറെ അ​ഭി​ന​യ​മി​ക​വ് സ​വി​ശേ​ഷ​മാ​യി​രു​ന്നു.

ഭാ​ര്യ: ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: ക​ഥ​ക​ളി ക​ലാ​കാ​ര​ന്മാ​രാ​യ മാ​യ (അ​ധ്യാ​പി​ക ഇ​രി​ങ്ങാ​ല​ക്കു​ട), വി​ഷ്ണു. മ​രു​മ​ക്ക​ൾ: ദി​വാ​ക​ര​ൻ (മു​ണ്ടൂ​ർ പേ​രാ​മം​ഗ​ലം, അ​ധ്യാ​പ​ക​ൻ), ശ്രീ​ദേ​വി.