ഇ ഡി പാണക്കാട് എത്താന്‍ കാരണം കുഞ്ഞാലിക്കുട്ടി, മകന് കള്ളപ്പണനിക്ഷേപം, ആരോപണവുമായി കെ ടി ജലീല്‍

0
102

മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെമകന്‍ ആഷിഖിനെതിരെ ആരോപണവുമായി കെ ടി ജലീല്‍. സഹകരണബാങ്കില്‍ ആഷിഖ് കള്ളപ്പണം നിക്ഷേപിച്ചെന്നാണ് ജലീല്‍ ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു.

 

പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീല്‍ പറഞ്ഞു.